ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയ യു.എ.ഇ വിസക്കാര്‍ക്ക് റി എന്‍ട്രി പെര്‍മിറ്റ്

ദുബൈ: ആറ് മാസത്തില്‍ കൂടുതല്‍ യു.എ.ഇയുടെ പുറത്ത് തങ്ങിയ റസിഡന്‍റ് വിസക്കാര്‍ക്ക് റി എന്‍ട്രി പെര്‍മിറ്റ് അനുവദിച്ച്‌ യു.എ.ഇ.

ഇതോടെ, ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയതിന്‍റെ പേരില്‍ വിസ റദ്ദായവര്‍ക്ക് വീണ്ടും അതേ വിസയില്‍ രാജ്യത്തെത്താന്‍ കഴിയും. ഇത് സംബന്ധിച്ച്‌ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ് (ഐ.സി.പി) നിര്‍ദേശം പുറത്തിറക്കി. https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക് വഴി റി എന്‍ട്രിക്ക് അപേക്ഷിക്കാം.

യു.എ.ഇ റസിഡന്‍റ് വിസയുള്ളവര്‍ ആറ് മാസത്തിനിടയില്‍ രാജ്യത്ത് പ്രവേശിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. ഇങ്ങനെ വിസ റദ്ദാവുന്നവര്‍ക്ക് ആശ്വാസമാണ് പുതിയ നിര്‍ദേശം. റി എന്‍ട്രി അനുമതി ലഭിച്ച്‌ 30 ദിവസത്തിനകം യു.എ.ഇയില്‍ പ്രവേശിച്ചിരിക്കണം. യു.എ.ഇയുടെ പുറത്ത് നിന്നായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പുറത്തുനിന്ന ഓരോ 30 ദിവസത്തിനും 100 ദിര്‍ഹം പിഴ നല്‍കണം. ഇതിന് പുറമെ ഐ.സി.പിയുടെ നിരക്കായ 150 ദിര്‍ഹമും ഫീസായി അടക്കണം. അപേക്ഷ നിരസിച്ചാല്‍ 800 ദിര്‍ഹം തിരികെ ലഭിക്കും. രാജ്യത്തിന് പുറത്ത് താമസിക്കാനിടയായതിന്‍റെ കാരണവും വ്യക്തമാക്കണം.

prp

Leave a Reply

*