വെറും നാലു മാസം കൊണ്ട് 250 കോടി; പതഞ്ജലി വിറ്റത് 25 ലക്ഷം കൊറോണില്‍ കിറ്റ്

ന്യൂഡല്‍ഹി: നോവല്‍ പരിഹാരമായി പുറത്തിറക്കിയ പതഞ്ജലി ആയുര്‍വേദത്തിന്റെ സ്വാസരി കിറ്റ് നാലുമാസം കൊണ്ട് ഉണ്ടാക്കിയത് 250 കോടി രൂപയുടെ വിറ്റുവരവ്. കമ്ബനിയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുള്ള നേട്ടമാണ് ഇത്. കൊറോണില്‍ കിറ്റ് ലോഞ്ച് ചെയ്ത് നാലുമാസത്തിനുള്ളിലാണ് ഈ നേട്ടം.

ഇന്ത്യയിലും വിദേശത്തുമായി ആയുര്‍വേദം ഇതുവരെ നിരവധി കൊറോണില്‍ കിറ്റുകള്‍ വിറ്റു കഴിഞ്ഞു. ഒക്ടോബര്‍ 18 വരെ 250 കോടി രൂപയുടെ 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് വിറ്റത്. ഓണ്‍ലൈന്‍ ആയും നേരിട്ടുള്ള മാര്‍ക്കറ്റിംഗിലൂടെയും രാജ്യത്തും വിദേശത്തുമുള്ള പതഞ്ജലി ഡിസ്പെന്‍സറികളിലൂടെയും മെഡിക്കല്‍ സെന്ററുകളിലൂടെയും 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് പതഞ്ജലി ആയുര്‍വേദം വിറ്റത്. കൊറോണ വൈറസിന് എതിരെയുള്ള പരിഹാരമായി ജൂണ്‍ 23നാണ് കൊറോണില്‍ കിറ്റ് ആരംഭിച്ചത്. അതേസമയം, കൊറോണവൈറസ് അണുബാധയ്ക്ക് ഔദ്യോഗികമായി ഒരു പരിഹാര മാര്‍ഗങ്ങളും ഇതുവരെ പരീക്ഷിച്ച്‌ വിജയിച്ചിട്ടില്ല. എന്നിരുന്നാലും രാംദേവിന്റെ കൊറോണില്‍ കിറ്റ് ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഇതിന്റെ എല്ലാ പരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ആയുഷ് മന്ത്രാലയം തേടിയിരുന്നു. തുടര്‍ന്ന് കൊറോണവൈറസിനുള്ള മരുന്നെന്ന നിലയില്‍ ഇതിന് പരസ്യം നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കൊറോണ വൈറസിനുള്ള ചികിത്സയായി ആദ്യം കൊറോണിലിനെ വിശേഷിപ്പിച്ച പതഞ്ജലി പിന്നീട് ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി. കൊറോണ വൈറസിന് എതിരെയുള്ള പരിഹാരമായി പരസ്യം നല്‍കരുതെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആയി ഇത് വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മന്ത്രാലയവും ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ ആയി വില്‍ക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഇമ്മ്യൂണിറ്റി ബൂസ്റ്ററായി വില്‍ക്കാന്‍ അനുമതി നല്‍കിയതിന് ശേഷം ഇതുവരെ 25 ലക്ഷം കൊറോണില്‍ കിറ്റുകളാണ് വിറ്റത്. 250 കോടി രൂപയുടെ വിറ്റുവരവാണ് ഇതില്‍ നിന്ന് ഉണ്ടായത്.

prp

Leave a Reply

*