സാമുദായികസംവരണം: ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ മൂന്നാംമുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സാമുദായിക സംവരണത്തിന് ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികള്‍ മുന്നണികളില്‍ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന നിര്‍ദേശവുമായി എസ്​.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍.

മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എന്‍.ഡി.പിയും അവര്‍ക്കൊപ്പം നിലകൊള്ളും. കേരളത്തില്‍ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അര്‍ഹരാണ്. പിന്നോക്കസമുദായങ്ങള്‍ ഒന്നിച്ച്‌ നിന്നാല്‍ മാത്രമേ സംവരണം പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളിയുടെ നി​ര്‍ദേശത്തെ എഴുത്തുകാരനും ചിന്തകനുമായ സണ്ണി കപ്പിക്കാട്​ സ്വാഗതം ചെയ്​തു.

prp

Leave a Reply

*