തുടര്‍ച്ചയായ നാലാം ദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,527 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം സജീവ കേസുകള്‍ 15,079 ആയി ഉയര്‍ന്നിട്ടുണ്ട്.രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ് കേസുകള്‍ രണ്ടായിരത്തിലധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനമാണ്. സജീവമായ കോവിഡ് കേസുകള്‍ 0.04 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമാണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

prp

Leave a Reply

*