ആര്‍ എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സി പി എം പ്രവര്‍ത്തകന്റെ വീട്ടില്‍ത്തന്നെ, ഇതിന് ധൈര്യം വരേണ്ടതല്ല; പ്രതികരണവുമായി പാര്‍ട്ടി

കണ്ണൂര്‍: ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഒളിവില്‍ കഴിഞ്ഞത് സി പി എം പ്രവര്‍ത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരിച്ച്‌ സി പി എം പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്‍.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇതിനു ധൈര്യം വരേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. കൊലക്കേസിലെ പ്രതിയായ പാറക്കണ്ടി നിജില്‍ ദാസിനെ ഇന്നലെയാണ് സി പി എം പ്രവര്‍ത്തകനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയത്. നിജിലിന് സഹായം നല്‍കിയ പ്രശാന്തിന്റെ ഭാര്യ പി എം രേഷ്മയെയും അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ പ്രശാന്തിന്റെ വീടിനു നേരെ ബോംബേറുണ്ടായ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് രാജന്‍ പ്രതികരിച്ചു. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന് പറയാനാകില്ലെന്നും, പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

prp

Leave a Reply

*