മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് അഞ്ചു റൺസിന്‍റെ ജയം

കൊല്‍ക്കത്ത: ആവേശം അവസാനം വരെ നീണ്ടു നിന്ന ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്‍റെ ജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 322 റണ്‍സ് മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് അവസാന ഓവറില്‍ 16 റണ്‍സായിരുന്നു. ക്രിസ് വോക്സിന്‍റെ ആദ്യ പന്തില്‍ സിക്സറടിച്ച കേദാര്‍ ജാദവ് അടുത്ത പന്ത് ബൗണ്ടറി കടത്തി ഇന്ത്യക്ക് ജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള പന്തുകള്‍ തുണച്ചില്ല. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 321/8, ഇന്ത്യ 50 ഓവറില്‍ 316/9. ഇംഗ്ലണ്ട് ജയിച്ചെങ്കിലും പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

prp

Leave a Reply

*