ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ടിന് ഇന്ന് അമ്ബത്തഞ്ചാം പിറന്നാള്‍
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് അമീര്‍ഖാന്‍. അരും ചെയ്യാന്‍ ഒന്നു മടിക്കുന്ന കഥാപാത്രങ്ങള്‍ വളരെ കൂളായി എടുത്ത് പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കുന്നതുകൊണ്ട് തന്നെ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്‌ട് എന്ന പട്ടം നടന് മാത്രം സ്വന്തമാണ്. മുപ്പത്തഞ്ചു വര്‍ഷത്തോളമായി സിനിമാരംഗത്ത് തിളങ്ങിനില്‍ക്കുന്ന താരത്തിന് ഇന്ന് അന്‍പത്തിയഞ്ചു വയസ്സു തികയുകയാണ്.
1965 മാര്‍ച്ച് 14നാണ് അമീര്‍ ജനിച്ചത്. സമീപകാലത്ത് പുറത്തിറങ്ങുന്ന അമീര്‍ച്ചിത്രങ്ങളെല്ലാം തന്നെ കോടികളുടെ ലാഭം കൊയ്തവയാണ്. നിരൂപകപ്രശംസയും പ്രേക്ഷകരുടെ മികച്ച പ്രതികരണവും ലഭിച്ച ചിത്രങ്ങളാണ് അമീര്‍ കൈവച്ചതിലേറെയും. അയല്‍രാജ്യമായ ചൈനയില്‍ അമീര്‍ ചിത്രങ്ങള്‍ക്കെല്ലാം വന്‍വരവേല്‍പ്പ് ലഭിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്.

