വാരാന്ത്യത്തില്‍ മൂന്ന് മലയാള സിനിമകളുടെ റിലീസുകള്‍

സിനിമാസമരം തുടരുമ്പോഴും മൂന്ന് മലയാളചിത്രങ്ങള്‍ ഈയാഴ്ച തീയേറ്ററുകളില്‍ എത്തുന്നു.കാട് പൂക്കുന്ന നേരം, ഗോഡ്സേ, കവിയുടെ ഒസ്യത്ത് എന്നീ ചിത്രങ്ങളാണ് വാരാന്ത്യത്തില്‍ തീയേറ്ററുകളിലെത്തുക. ഡോ ബിജു സംവിധാനം ചെയ്യുന്ന ‘കാട് പൂക്കുന്ന നേര’ത്തില്‍ റീമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ഷെറി സഹോദരന്‍ ഷൈജു ഗോവിന്ദനുമൊത്ത് സംവിധാനം ചെയ്യുന്ന ‘ഗോഡ്സേയില്‍ വിനയ് ഫോര്‍ട്ടാണ് നായകനാവുന്നത്. ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു. ശനിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്. ചലച്ചിത്ര നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ എഴുതിയ ‘ഒസ്യത്ത്’ എന്ന നോവലാണ് ‘കവിയുടെ ഒസ്യത്ത്’ എന്ന ചലച്ചിത്രമാകുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വിനീത് അനിലാണ്. ജിത്തു ജോണി, അരുണ്‍, പ്രകാശ് ബാരെ, കൊച്ചുപ്രേമന്‍, ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ അഭിനയിക്കുന്നു. വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍റെ റിലീസ്.

prp

Leave a Reply

*