പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചു പേരെ രക്ഷപ്പെടുത്തി.
പഴക്കം മൂലമാണ് കെട്ടിടം തകര്‍ന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം. കടകളും ലോഡ്ജും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. അഗ്നിരക്ഷാ സേനയും പൊലീസും മറ്റ് അധികൃതരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
കെട്ടിടത്തിനുള്ളില്‍നിന്നു പുറത്തെടുത്ത അഞ്ചു പേരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
