സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ 26നില കെട്ടിടത്തില്‍ തീപിടുത്തം. അഗ്നിക്കിരയായ കെട്ടിടം തകര്‍ന്നു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു കെട്ടിടം അഗ്നിക്കിരയായത്. 160 അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ ചേര്‍ന്നു മണിക്കൂറുകള്‍കൊണ്ടാണ് തീനിയന്ത്രണ വിധേയമാക്കിയത്. ഒരാള്‍ മരിക്കുകയും ഒരു അഗ്നിശമനസേന ഉദ്യോഗസ്ഥന് പരിക്കേറ്റതായി പ്രദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്നു സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
