2500 രൂപയാണ്​ അവന്‍ എന്‍റെ മകള്‍ക്കിട്ട വില; കണ്ണീരു തോരാതെ മൂഫിയയുടെ മാതാവ്​

ആലുവ: അവന്‍ (മൂഫിയയുടെ ഭര്‍ത്താവ്​ സുഹൈല്‍) മകള്‍ക്കിട്ട വില 2500 രൂപയാണെന്ന് മൂഫിയയുടെ മാതാവ് ഫാരിഷ. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

മുത്തലാഖ് കിട്ടുന്നതുവരെ അവള്‍ തളരാതെ പിടിച്ചുനിന്നു. 2500 രൂപ വിലയിട്ടാണ് അവന്‍ അവള്‍ക്ക് കത്തയച്ചത്. മുത്തലാഖ് നിരോധിച്ചതാണെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചിരുന്നു. നീതി കിട്ടുമെന്ന് കരുതിയാണ് മകള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. നീതി കിട്ടില്ലേയെന്ന് അവള്‍ പപ്പയോട് ചോദിച്ച്‌ ധൈര്യത്തോടെയാണ് സ്‌റ്റേഷനിലേക്ക് പോയത് -ഫാരിഷ പറഞ്ഞു.

മകള്‍ ഇത്രയും തകരുമെന്ന് കരുതിയില്ല. പറഞ്ഞാല്‍ തീരാത്തത്ര പീഡനമാണ് മകള്‍ അനുഭവിച്ചത്. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ മറ്റു കല്ല്യാണം ആലോചിക്കാന്‍ തുടങ്ങിയിരുന്നതായും ഫാരിഷ പറഞ്ഞു. പൊലീസില്‍ നിന്ന് നീതികിട്ടുമെന്ന വിശ്വാസത്തിലായിരുന്നു മകളെന്നും അവര്‍ വേദനയോടെ പറഞ്ഞു.

prp

Leave a Reply

*