മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഹൈദരാബാദ്​: മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പരാജയപ്പെട്ട  ഭാര്യയെ  ഭര്‍ത്താവ്​ തീകൊളുത്തി കൊന്നു. ഹൈദരാബാദിലെ നഗോല ഏരിയയില്‍​ ഞായറാഴ്​ച രാത്രിയായിരുന്നു​ സംഭവം. നാഗോള്‍ സ്വദേശിയായ ഋഷി കുമാറിന്‍റെ  ഭാര്യ ഹരികയാണ്(25) കൊല്ലപ്പെട്ടത്.

രണ്ട് വര്‍ഷത്തോളമായി ഋഷി കുമാറി​ന്‍റെയും ഹരികയുടെയും വിവാഹം കഴിഞ്ഞിട്ട്. ഇതിനിടെ ഹരിക എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതിയെങ്കിലും സീറ്റ് ലഭിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കുണ്ടാകുമായിരുന്നുവെന്ന് ഹരികയുടെ സഹോദരി വെളിപ്പെടുത്തി.

ഹരിക എം.ബി.ബി.എസ്​ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത്​ ആത്​മഹത്യ ചെയ്​താണെന്നാണ്​ ഭര്‍ത്താവ്​ പൊലീസിനെ അറിയിച്ചത്​. എന്നാല്‍ സംഭവ സ്ഥലം പരിശോധിച്ച പൊലീസ്​ ഉദ്യോഗസ്ഥര്‍ക്ക്​ കൊലപാതകമാണെന്ന സംശയം വരികയായിരുന്നു. ഹരികയെ കഴുത്തു ഞെരിച്ച്‌​ കൊലപ്പെടുത്തിയ ശേഷം തീകൊളുത്തിയതാകാമെന്നാണ്​ പൊലീസ്​ പറഞ്ഞു. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഋഷി കുമാറി​​ന്‍റെ  മാതാപിതാക്കളെയും പൊലീസ്​ അറസ്റ്റ് ചെയ്തിട്ടുണ്ട്.

prp

Leave a Reply

*