2025 – 2026 ലക്ഷ്യമിട്ട് ധനക്കമ്മി നിയന്ത്രിക്കാന്‍ പ്രഖ്യാപനം

ഡല്‍ഹി : രാജ്യത്ത് 2025- 26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഡിപി) 4 ശതമാനമായി കുറക്കാന്‍ വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്രം വ്യക്തമായ പദ്ധതി രേഖ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷങ്ങളിലും ധനക്കമ്മി സംബന്ധിച്ച വിപുലീകരണ നയങ്ങളുടെ ആവശ്യകതയുണ്ടാകും.

ധനപരമായ ഉത്തരവാദിത്ത, ബജറ്റ് മാനേജുമെന്റ് നിയമത്തിലെ (എഫ്‌ആര്‍ബിഎം) ഭേദഗതികള്‍ പ്രകാരം ജിഡിപിയുടെ 2.5-3 ശതമാനം എന്ന മധ്യ- ദീര്‍ഘകാല ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു .ധന ഏകീകരണം സംബന്ധിച്ച എന്‍ കെ സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പ്രകാരം സര്‍ക്കാര്‍ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാന്‍ ആലോചിച്ചിരുന്നു .

“ആദ്യ മൂന്ന് പാദങ്ങളിലെ കണക്കുകള്‍ പരി​ഗണിക്കുമ്ബോള്‍, നടപ്പ് സാമ്ബത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.5 ശതമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ (ബിഇ) കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍, 3 ശതമാനം ഇടത്തരം ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയില്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഞങ്ങള്‍ ഏകദേശം 4 ശതമാനം ലക്ഷ്യമിടുന്നു, അത് മതിയായതാണ്. ആത്യന്തിക ലക്ഷ്യം സാമ്ബത്തിക പുനരുജ്ജീവനമാണ്, ഘടനാപരമായ പരിഷ്കാരങ്ങളും ചെലവുകളും ഉപയോഗിച്ച്‌ അത് സാധ്യമാണ്. എന്നിരുന്നാലും, അതിന് പ്രതീക്ഷിക്കാത്ത സാമ്ബത്തിക പ്രത്യാഘാതങ്ങളുണ്ട്, “ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട്

prp

Leave a Reply

*