101 വീ​ടു​ക​ള്‍ ; അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ഗ്രാ​മം നി​ര്‍​മി​ച്ച്‌ ചൈ​ന

ന്യൂ​ഡ​ല്‍​ഹി: പ്ര​കോ​പ​ന​ക​ര​മാ​യ നീ​ക്കം വീണ്ടും നടത്താനൊരുങ്ങി ചൈന.അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ചൈ​ന ഗ്രാ​മം നി​ര്‍​മി​ക്കു​ന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ . 101 വീ​ടു​ക​ള്‍ ഉ​ള്ള ഗ്രാ​മ​മാ​ണ് ചൈ​ന നി​ര്‍​മി​ക്കു​ന്ന​ത്.

സാ​റ്റ്ലൈ​റ്റ് ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്രമുഖ ദേശീയ മാധ്യമമാണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ത്യന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലാ​ണ് വീടുകളുടെ നി​ര്‍​മാ​ണം.

സു​ബ​ന്‍​സി​രി ജി​ല്ല​യി​ലെ സ​രി ചു ​ന​ദി​യു​ടെ തീ​ര​ത്താ​ണ് നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​-ചൈ​ന​ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത് .

prp

Leave a Reply

*