കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിന് സമീപം പുറംകടലില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കാണാതായ നാല് തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെയാണ് ബോട്ടിന്‍റെ എഞ്ചിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ചവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ വൈകുന്നേരമാണ് ബേപ്പൂരിന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ഇമ്മാനുവേല്‍ എന്ന മത്സ്യബന്ധന ബോട്ട് മുങ്ങിയത്. ആറ് തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെയാണ് കാണാതായത്. മറ്റു രണ്ടുപേര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
രാത്രി കനത്ത മഴ ഉണ്ടായിരുന്നുവെന്നും ഒരു കപ്പല്‍ വന്നിടിച്ചതാണ് അപകടകാരണമെന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
