കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ടേ മുക്കാല്‍ കിലോയോളം വരുന്ന സ്വര്‍ണ൦ പിടികൂടി. വിപണിയില്‍ ഒന്നര കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ബെഹ്‌റൈനില്‍ നിന്നും എത്തിയ അബ്ദുള്‍ സലാം എന്നയാളാണ് പിടിയിലായത്. ഇയാള്‍ ബാലുശേരി സ്വദേശി ആണ്. വിമാനത്താവളത്തിന് പുറത്തുവച്ച് സ്വര്‍ണം മിശ്രിത രൂപത്തിലാക്കിയ ശേഷം പ്ലാസ്റ്റിക് കവറുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് പോലീസ് തടഞ്ഞത്.
സ്വകാര്യ ആശുപത്രിയില്‍ കസ്റ്റംസ് പരിശോധനയെ മറികടന്ന് പുറത്തിറങ്ങിയ ഇയാളെ എത്തിക്കുകയും തുടര്‍ന്ന് പൊലീസ് എക്‌സറേ എടുത്തപ്പോഴാണ് സ്വര്‍ണമുള്ളതായി വ്യക്തമായത്.

