
കോയമ്ബത്തൂര്‍: പതിനാലുകാരിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ 44കാരനെ അറസ്റ്റ് ചെയ്തു.
നിര്‍മ്മാണത്തൊഴിലാളിയായ ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ ആണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.
അമ്മയും സഹോദരിയും ജോലിക്കു പോയപ്പോള്‍ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 13നാണ് കാണാതായത്. പൊലീസ് അന്വേഷിക്കുന്നതിനിടെ 16ന് ഒരു ശുചീകരണത്തൊഴിലാളിയാണു ശിവാനന്ദപുരം യമുനാ നഗറില്‍ മാലിന്യം തള്ളുന്നിടത്തു പെണ്‍കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത ചാക്കുകെട്ട് കണ്ടത്. ദുര്‍ഗന്ധം വമിക്കുന്ന ചാക്കുകെട്ട് പൊലീസ് പരിശോധിച്ചപ്പോള്‍ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടു.

