
താമരശ്ശേരി: 1400 പാക്കറ്റ് പുകയില ഉല്പന്നങ്ങളുമായി മധ്യവയസ്കന് പിടിയില്‍. നിരോധിത ലഹരി ഉല്പന്നങ്ങളായ ഹാന്‍സിന്റെ 1045 പാക്കറ്റുകള്‍, 365 പാക്കറ്റ് കൂള്‍ എന്നിവയുയി താമരശ്ശേരി കുടുക്കില്‍ ഉമ്മാരം കയ്യേലിക്കുന്ന് കെ.കെ. നാസര്‍ (55) ആണ് പോലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരം താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരം അങ്ങാടിയില്‍ വെച്ച് വില്പനക്കിടെയാണ് ഇയാളെ താമരശ്ശേരി പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ബൈക്കിലും വിവിധ സ്ഥലങ്ങളിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ലഹരിവസ്തുക്കള്‍. താമരശ്ശേരി പ്രിന്‍സിപ്പല്‍ എസ്.ഐ ശ്രീജേഷ്, സി.പി.ഒമാരായ ബവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

