‘എന്നെ കുറിച്ച്‌ വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം’; മാധ്യമങ്ങള്‍ക്ക് എതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: തന്നെ സംബന്ധിച്ച്‌ കഴിഞ്ഞ ഏതാനും മാസങ്ങളിലായി വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് ശരിയായുള്ളതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റായാണ് ക്രിസ്റ്റിയാനോ പ്രതികരിച്ചത്.

മീഡിയ കള്ളം പറയുകയാണ്. എന്റെ പക്കല്‍ നോട്ട്ബുക്ക് ഉണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി എന്നെ കുറിച്ച്‌ വന്ന 100 വാര്‍ത്തകളില്‍ അഞ്ചെണ്ണം മാത്രമാണ് സത്യം. എങ്ങനെയെന്ന് ചിന്തിച്ചുനോക്കു, തന്റെ സുഹൃത്തായ എഡു അഗ്വറെയുടെ ഇന്‍സ്റ്റാ പോസ്റ്റിനടിയില്‍ ക്രിസ്റ്റിയാനോ കുറിച്ചു.

ടീമിന്റെ ഇപ്പോഴത്തെ അവസ്ഥ മോശമായതിനാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് എഡു അഗ്വെറെ ഇന്‍സ്റ്റയില്‍ കുറിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു ക്രിസ്റ്റ്യാനോ.

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ശ്രമിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു. യുനൈറ്റഡിന്റെ പ്രീസീസണ്‍ ടൂറുകളില്‍ ക്രിസ്റ്റ്യാനോ ഭാഗമായിരുന്നില്ല. ചാമ്ബ്യന്‍സ് ലീഗ് കളിക്കുന്ന ടീമിലേക്ക് മാറാന്‍ ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

സീസണില്‍ മോശം തുടക്കമാണ് ക്രിസ്റ്റിയാനോയ്ക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും. ആദ്യ രണ്ട് കളിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റ് കഴിഞ്ഞു. ആദ്യ കളിയില്‍ ബ്രൈറ്റണിനോടും രണ്ടാമത്തേതില്‍ ബ്രെന്റോഫോര്‍ഡിനോടുമാണ് തോല്‍വിയിലേക്ക് വീണത്.

prp

Leave a Reply

*