കാബൂള്‍: ഇസ്ലാമിലെ നിയമങ്ങള്‍ തങ്ങളുടെ ഇഷ്ടാനുസരണം വളച്ചൊടിക്കുന്നതില്‍ പ്രഗത്ഭരാണ് താലിബാന്‍. ജനങ്ങളുടെ മേല്‍ അത്തരം നിയമങ്ങള്‍ അടിച്ചേല്‍പിച്ച് അവരെ തങ്ങളുടെ വരുതിയില്‍ കൊണ്ടു വരാനാണ് താലിബാന്‍ എല്ലാ കാലത്തും ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അധികാരമേറ്റെടുക്കുമ്ബോള്‍ കുറച്ചു കൂടി മനുഷ്യത്വപരമായിട്ടാകും തങ്ങള്‍ പെരുമാറുകയെന്ന് താലിബാന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ അത് വെറും പാഴ്‌വാക്കാണെന്ന് ഇതിനോടകമുള്ള നിരവധി സംഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് ഒരു യുവാവിനെ താലിബാന്‍ അനുകൂലികള്‍ തൂണില്‍ കെട്ടിയിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച നടന്നതെന്ന് കരുതുന്ന സംഭവത്തില്‍ താലിബാന്‍ അനുകൂലികള്‍ എന്ന് കരുതുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ യുവാവിനെ റോഡിന്റെ അരികിലുള്ള സൈന്‍ ബോര്‍ഡില്‍ കെട്ടിയിട്ട് തലങ്ങും വിലങ്ങും തല്ലുന്ന ദ്യശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാഴ്ച കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് ഫോണ്‍ കേബിളുകള്‍ നല്‍കി അത് വച്ച് യുവാവിനെ അടിക്കാനും പറയുന്നുണ്ട്. കാബൂളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തൊട്ടടുത്താണ് സംഭവം നടക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=1439328475740053516&lang=en&origin=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkerala%2Bkaumudi-epaper-kaumudi%2Fthaliban%2Bkrurathakal%2Bonnonnayi%2Bpurathu%2Bvarunnu%2Bmobail%2Bphon%2Bmoshdichennaropich%2Byuvavine%2Bkettiyitt%2Bthallunna%2Bdhyashyangal%2Bpurath-newsid-n317201214&sessionId=96bb50a69626b2e1f88cde2f72f10c7f7484fa3f&siteScreenName=Dailyhuntapp&theme=light&widgetsVersion=1890d59c%3A1627936082797&width=550px

