ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പോലീസ് നേരത്തെ പുറത്തുവിട്ട രേഖാ ചിത്രവുമായി ഇതിന് ബന്ധമില്ല. തിരിച്ചറിയല്‍ പരേഡും, തെളിവെടുപ്പും പൂര്‍ത്തിയായ സ്ഥിതിക്ക് ഇനിയും പ്രതിയുടെ മുഖം മൂടുന്നത് ശരിയല്ലെന്ന കോടതി നിരീക്ഷണത്തെ തുടര്‍ന്നാണ് പൊലീസ് അമീറുല്‍ ഇസ്ലാമിന്റെ മുഖം മറക്കുന്നത് ഒഴിവാക്കിയത്.

