
ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം ദിവസവും എണ്ണ കമ്ബനികള്‍ വിലയുയര്‍ത്തി. ഇതോടെ പെട്രോള്‍ ലിറ്ററിന് 3.32 രൂപയും ഡീസല്‍ ലിറ്ററിന് 3.26 രൂപയുമാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച മാത്രം പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ ലിറ്ററിന് 56 പൈസയുമാണ് കൂട്ടിയത്. 82 ദിവസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ ഞായറാഴ്ച മുതലാണ് കമ്ബനികള്‍ തുടര്‍ച്ചയായി വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍-രൂപ വിനിമയ നിരക്കിലെ അന്തരവുമാണ് വിലവര്‍ധനക്ക് കാരണമായി…
