വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ വിജിലന്‍സ് ഇന്നലെ റെയ്ഡു നടന്നു. ബാര്‍കോഴ, അനധികൃത സ്വത്തു സമ്ബാദനം എന്നീ കേസുകളില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് രണ്ടു കേസ് റജിസ്റ്റര്‍ ചെയ്യുകയും എഫ്‌ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വിജിലന്‍സിന്റെ എഫ്‌ഐആറില്‍ പറയുന്നതെന്നും, സംസ്ഥാന സര്‍ക്കാരാണ് ഇതിനു പിന്നിലെന്നും ബാബു ആരോപിച്ചു. “തേനിയില്‍ 120 ഏക്കര്‍ സ്ഥലമുണ്ടെന്നു പറയുന്നത് ശരിയല്ല. 2008 നവംബര്‍ മൂന്നിനു മകളുടെ ഭര്‍തൃപിതാവ് വാങ്ങിയതാണ്” ബാബു പറയുന്നു.
പക്ഷെ കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ സൂചനയാണ് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ നിലപാട് എന്ന് കരുതേണ്ടിയിരിക്കുന്നു.
