ബൈക്കിലെത്തിയ സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെറായി: ബൈക്കിലെത്തിയ യുവാക്കള്‍ പതിനഞ്ചുകാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു കളഞ്ഞു. അറുകാട് അര്‍ജുന്‍ സന്തോഷിന്റെ പക്കല്‍ നിന്നാണ് ഫോണ്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ചെറായി ബീച്ച്‌ റോഡില്‍ വലിയവീട്ടില്‍ കുന്ന് ക്ഷേത്രത്തിന് സമീപമാണ് സംഭവം.റോഡിലൂടെ നടന്നു പോയ അര്‍ജുനോട് ആരെയോ വിളിക്കാനാണെന്ന് പറഞ്ഞ്​ ഫോണ്‍ വാങ്ങുകയും ഉടന്‍ ബൈക്ക് വിട്ടുപോകുകയുമായിരുന്നു. 19,000 രൂപ വില വരുന്ന ഫോണാണ് നഷ്​ടപ്പെട്ടത്. പരിസരത്തെ സി.സി.ടി.വി കാമറ ദൃശ്യത്തില്‍നിന്ന്​ പ്രതികളെ തിരിച്ചറിഞ്ഞു. ഇരുവരും ഒളിവിലാണ്.

prp

Leave a Reply

*