പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങളില്ലാതെ സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് ബിഗ് ബി.അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവത്യാഗം നാം കാണാതെപോകരുതെന്ന് അദ്ദേഹം പറഞ്ഞു.ഒക്ടോബര്‍ 11, ഇന്നലെ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം 74ന്റെ ചെറുപ്പത്തിലേക്ക്കടന്നു.എഴുപത്തിനാലാം പിറന്നാള്‍ ആഘോഷവേളയില്‍ ഇന്ത്യന്‍ സൈനീകരെ കുറിച്ചും പാക്കിസ്ഥാന് ജമ്മുകാശ്മീരില്‍ നടത്തുന്ന നിയമ ലംഘനങ്ങളില്‍ തന്റെ നിലപാടും വ്യക്തമാക്കി മാധ്യമങ്ങളോട് പറഞ്ഞു.പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാര്ക്കെതിരെ മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് പ്രതികരിക്കാന്‍ താരം തയ്യാറായില്ല.
പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് അമിതാഭ് ബച്ചന്റെ മുംബൈയിലെ വീടിന് മുന്നില്‍ തടിച്ചുകൂടിയത്.


