മൃഗയയില്‍ മമ്മൂട്ടിക്ക്‌ ഡ്യൂപ്പുണ്ടായിരുന്നോ? ഐ വി ശശി വ്യക്തമാക്കുന്നു..

edit mrig

പുലിമുരുകന്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.സോഷ്യല്‍ മീഡിയയില്‍ രണ്ടു സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലും  നടക്കുന്നുണ്ട്.ചര്‍ച്ചകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തുവന്ന ഐ.വി.ശശി-ലോഹിതദാസ് കൂട്ടുക്കെട്ടിലെ  മമ്മൂട്ടി ചിത്രം മൃഗയ വളരെ സജീവമാണ്.മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മികച്ച വേഷങ്ങളിലൊന്നാണ് മൃഗയയിലെ വാറുണ്ണി.ഇരുപ്പത്തേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടെക്നോളജി ഇത്രയൊന്നും വളര്‍ന്നിട്ടില്ലാത്ത കാലത്താണ് മൃഗയയിലെ സാഹസികരംഗങ്ങള്‍ ചിത്രീകരിച്ചത്.മൃഗയ പുറത്തുവന്നപ്പോള്‍ അതിലുള്ളത് യഥാര്‍ത്ഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍, അതില്‍ വാസ്തവമില്ലെന്ന് ഐ.വി.ശശി പറയുന്നു.പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായാണ് ഷൂട്ട് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.ചെന്നൈയില്‍ നിന്ന് പരിശീലനം നല്‍കി കൊണ്ടുവന്ന പുലിയെയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്.മുന്‍പരിശീലനം ഒന്നും തന്നെ ഇല്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിനു തയ്യാറായത്.പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഐ. വി. ശശി ഈ ഓര്‍മ്മകള്‍ പങ്കുവച്ചത്.രണ്ട് സൂപ്പര്‍സ്റ്റാറുകളും അഭിനയമികവ് കൊണ്ട് ലക്ഷക്കണക്കിനാരധകരെ മാത്രമല്ല പുലിയെയും  കീഴടക്കിയവരാണ്.അതില്‍ ഒരു തര്‍ക്കവുമില്ല.

prp

Related posts

Leave a Reply

*