മമ്മൂട്ടി, ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയായി വേഷമിടുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മമ്മൂട്ടി തെലുങ്ക് സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടുത്തിയ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്.
മെഗാസ്റ്റാര്‍ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആര്‍ റെഡ്ഡി ആകുന്നത്.
മഹി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ ഒമ്ബതിന് യാത്രയുടെ ചിത്രീകരണം ആരംഭിക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ കാലത്ത് ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ്.ആര്‍ കൊല്ലപ്പെട്ടത്.
