രാമനാട്ടുകര: ബസ് സ്റ്റാന്‍ഡ് പരിസരത്ത് റോഡ് കുറുകെ കടക്കാന്‍ കാല്‍നട യാത്രക്കാര്‍ നേരിട്ട പ്രയാസത്തിന് താത്കാലിക പരിഹാരം. വീതി ഏറിയ റോഡില്‍ വാഹനങ്ങള്‍ ദിശ മാറി എത്തി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് പൊലീസ് ഡിവൈഡര്‍ സ്ഥാപിച്ചു. അപകടസാദ്ധ്യത നില നിന്ന സുരഭി മാളിന് മുന്നിലാണ് ഡിവൈഡര്‍ സ്ഥാപിച്ചത്. പ്രസ്തുത സ്ഥലങ്ങളില്‍ ദേശീയ പാതയ്ക്ക് 45 അടി വീതിയുണ്ട്. ഇവിടെ റോഡിന് കുറുകെ കടക്കുന്നതിന് അപകട ഭീഷണി നേരിടുകയാണ്. ഏറെ വീതിയുള്ള റോഡ് കടക്കുമ്ബോയും വാഹനങ്ങള്‍ പെട്ടെന്ന് അടുത്തെത്തും. പലപ്പോഴും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നത്.
തിരക്കേറിയ അങ്ങാടിയിലെ അപകടസാദ്ധ്യത മുന്നില്‍ കണ്ട് രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ യാത്രക്കാര്‍ പരാതി പറയുകയും വിഷയം ട്രാഫിക് സി.ഐയെ അറിയിക്കുകയും സി.ഐ. ജോണ്സണ് നേരിട്ടെത്തി ഡിവൈഡര്‍ സ്ഥാപിക്കുകയും ചെയ്തു. ട്രാഫിക് സി.ഐ. ജോണ്സണ് എയ്സ് പോസ്റ്റ് എസ്.ഐ. സി.കെ. അരവിന്ദന്, കൗണ്‍സിലര്‍ ലത്തീഫ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍ റെസ്ക്യു ടീം അംഗങ്ങളും നേതൃത്വം നല്കി.

