പോണ്‍ വീഡിയോ കാണുന്നവര്‍ ഈ ചിത്രം കാണാതെ പോകരുത്

പോണ്‍ ചിത്രങ്ങള്‍ക്കും പോണ്‍ താരങ്ങളേയു മറ്റൊരു കണ്ണിലൂടെയാണ് സമൂഹം മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. മറ്റൊരു ക്യാറ്റകറിയിലാണ് ഇത്തരം ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോണ്‍ ചിത്രങ്ങളെ കുറിച്ചൊരു സിനിമ പുറത്തു വരാന്‍ പോകുകയാണ്. നവാഗതനായ സജോ സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എക്സ് വീഡിയോസ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന ക്രൂര കൃത്യങ്ങളെ കുറിച്ചു തുറന്നു പറയുന്ന ചിത്രമാണ് എക്സ് വീഡിയോസ്. ഇതൊരു മുന്നറിയിപ്പ് നല്‍കുന്ന ചിത്രം കൂടിയാണെന്ന് സംവിധായകന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രം ഒരുക്കുന്നതില്‍ ഒരു കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അടുത്ത സുഹൃത്തിന്‍റെ ഭാര്യയുടെ ചിത്രങ്ങള്‍ ചില അശ്ലീല സൈറ്റില്‍ പ്രചരിക്കാന്‍ ഇടയായിരുന്നു‌. ഈ സംഭവമാണ് തന്നെ ഈ പ്രമേയത്തില്‍ സിനിമയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. അവന്‍ സ്ഥിരിമായ പോണ്‍ ചിത്രങ്ങള്‍ കാണുന്ന വ്യക്തിയായിരുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കണ്ടിരിക്കാനുളള ചിത്രമല്ല എക്സ് വീഡിയോ. ഇത് എല്ലാത്തരം പ്രായക്കാര്‍ക്കുമുള്ള ഒരു മുന്നറിയപ്പാണ്. നമ്മളില്‍ പലരും സ്വകാര്യ ചിത്രങ്ങളും മറ്റും ഫോണില്‍ സൂക്ഷിക്കാറുണ്ട്. കൂടാതെ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഒരുപാട് പോണ്‍സൈറ്റുകളുമായി ലങ്ക് ചെയ്തിട്ടുണ്ട്. അത്തരത്തിലുളള ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്ന് വിവരങ്ങള്‍ പുറത്തു പോകാനുള്ള സാധ്യതയുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

*