ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി; 12.5 ലക്ഷം കോടിയുടെ ആസ്തി

ന്യൂഡല്‍ഹി: ലോക സമ്ബന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് വ്യവസായ ഭീമന്‍ ഗൗതം അദാനി. ഫോബ്സ് മാസികയുടെ കണക്കു പ്രകാരം ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

12.37 ലക്ഷം കോടിയാണ് അദാനിയുടെ ആകെ ആസ്തി.

ഫോബ്സിന്റെ റിയല്‍ ടൈം ബില്യണയേഴ്സ് ലിസ്റ്റ് പ്രകാരം അദാനിയുടെ ആസ്തിയില്‍ 5.2 ബില്യണ്‍ ഡോളറിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ഫ്രഞ്ച് വ്യവസായി ബെര്‍നാഡ് അര്‍നോള്‍ഡിനേയും ആമസോണ്‍ സ്ഥാപകന്‍ ​ജെഫ് ബെസോസിനേയും മറികടന്നാണ് അദാനിയുടെ നേട്ടം.

അദാനിയെ കൂടാതെ മുകേഷ് അംബാനിയാണ് ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ ആദ്യ പത്ത് സ്ഥാനത്തുള്ളത്. 92.2 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആസ്തി. ബില്‍ഗേറ്റ്സ്സ്‍, ലാറി എലിസണ്‍, വാരന്‍ ബഫറ്റ്, ലാരി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍.

prp

Leave a Reply

*