ചെല്‍സിയുടെ രണ്ട് താരങ്ങള്‍ താല്‍ക്കാലികമായി കരാര്‍ പുതുക്കി. വില്ലിയനും പെഡ്രോയുമാണ് താല്‍ക്കാലിമായി കരാര്‍ പുതുക്കിയത് ഇരുവരുടെയും കരാര്‍ ഈ മാസത്തോടെ അവസാനിക്കുന്നതായിരുന്നു. ഈ സീസണ്‍ അവസാനം വരെ ക്ലബില്‍ തുടരാന്‍ ആണ് താരങ്ങളും ക്ലബുമായി ധാരണയായത്. ഇരുവരും നേരത്തെ തന്നെ ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടും എന്ന് വ്യക്തമാക്കിയിരുന്നു.
സ്പാനിഷ് താരമായ പെഡ്രോ ഈ സീസണ്‍ കഴിഞ്ഞാല്‍ ഇറ്റലിയിലേക്ക് പോകാന്‍ ആണ് ശ്രമിക്കുന്നത്. റോമയുമായി താരം ചര്‍ച്ച ചെയ്യുന്നുണ്ട്. വില്ലിയന്‍ എവിടെ പോകുമെന്ന് വ്യക്തമല്ല. താരം ബാഴ്സലോണയിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങള്‍.

