photo-mangalam
ചെന്നൈ: കാമുകിക്ക് സ്നേഹ സമ്മാനം നല്കാന് സ്വന്തം വീട്ടില്നിന്ന് 550 പവന് സ്വര്ണം മോഷ്ടിച്ച വ്യവസായി അറസ്റ്റില്.
ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര് കവര്ന്നത്. മോഷണമുതല് കൈപ്പറ്റിയ കാമുകിയായ സ്വാതിയേയും പോലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈയ്ക്കടുത്ത് പൂനമല്ലിയിലാണ് സംഭവം. നഗരമധ്യത്തില് പലഹാരക്കടയും പണമിടപാട് സ്ഥാപനവുമൊക്കെയായി സമ്ബന്നമായ കുടുംബമാണ് ശേഖറിന്റേത്. ഇതെല്ലാം നോക്കിനടത്തുന്നത് 40കാരനായ ശേഖരാണ്. ശേഖറിന്റെ ഭാര്യ ഏറെനാളായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് 22കാരിയായ സ്വാതിയുമായി ശേഖര് അടുപ്പത്തിലാകുന്നത്. പിന്നാലെ പണവും സ്വര്ണവുമെല്ലാം ശേഖര് സ്വാതിക്ക് നല്കി. രണ്ട് വര്ഷമായി ശേഖറിന്റെ സഹോദരന് രാജേഷുമായി പിണങ്ങികഴിയുന്ന ഭാര്യ അടുത്തിടെ വീട്ടില്തിരിച്ചെത്തിയപ്പോഴാണ് അലമാരയില് സൂക്ഷിച്ചിരുന്ന സ്വര്ണം കാണാനില്ലെന്ന് മനസ്സിലാക്കിയത്. ഭര്തൃമാതാവിന്റെ സ്വര്ണവും നഷ്ടമായിരുന്നു. രണ്ടുംകൂടി 550 പവന് വരുമെന്നാണ് പരാതിയില് പറയുന്നത്. സഹോദരനാണ് പോലീസില് പരാതി നല്കിയത്.
വീട്ടില് പരിശോധന നടത്തിയ പോലീസിന് കവര്ച്ചയുടെ ലക്ഷണമൊന്നും കണ്ടെത്താനായില്ല. അങ്ങനെയാണ് അന്വേഷണം വീട്ടുകാര്ക്കുനേരെ തിരിഞ്ഞത്. വേളാച്ചേരി സ്വദേശിയായ സ്വാതിയുമായി ശേഖറിന് അടുപ്പമുണ്ടെന്നും വീട്ടിലെസ്വര്ണം രഹസ്യമായെടുത്ത് പലതവണകളിലായി ഇവര്ക്ക് കൊടുത്തതാണെന്നും പോലീസ് മനസ്സിലാക്കി. ആഡംബര ജീവിതം നയിക്കുന്ന സ്വാതിക്ക് ശേഖര് വിലകൂടിയ കാറും വാങ്ങിക്കൊടുത്തിരുന്നു. രഹസ്യം പുറത്തായതോടെ ഒളിവില്പ്പോയ ശേഖറിനെയും സ്വാതിയെയും പൂനമല്ലി പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വിവാഹിതനും രണ്ടു മക്കളുടെ അച്ഛനുമായ ശേഖര് രണ്ടുവര്ഷം മുമ്ബാണ് സ്വാതിയുമായി അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു..

