പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റോ ശരിയോ..; ഇനി വാട്സാപ്പ് പറഞ്ഞു തരും

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സഹചര്യത്തില്‍ തെറ്റായ വാര്‍ത്തകളും പ്രചരണങ്ങളും കൃത്യമായി തിരിച്ചറിയുന്നതിനായി ‘ചെക്ക്പോയിന്‍റ് ടിപ്‌ലൈന്‍’ എന്ന പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സാപ്പ്. പ്രോട്ടോ എന്ന ഇന്ത്യന്‍ സ്മര്‍ട്ട് ആപ്പ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയാണ്
വാട്സാപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്.

രാജ്യത്ത് പ്രചരിക്കുന്ന വ്യജ വാര്‍ത്തകളുടെയും അഭ്യൂഹങ്ങളുടെയും ഒരു ഡേറ്റാബേസ് പ്രോട്ടോ തയ്യാറാക്കും. ശേഷം വാട്സാപ്പിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി ഈ ഡേറ്റാ ബേസിന്‍റെ സഹായത്തോടെ തിരിച്ചറിയാന്‍
സാധിക്കുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. വാര്‍ത്തകള്‍ പരിശോധിച്ച്‌ ഈ ഡേറ്റാബേസ് ഉപയോക്താകള്‍ക്ക് മറുപടി നല്‍കും. +91-9643-000-888 എന്നതാണ് ചെക്ക്പോയിന്‍റ് ടിപ്‌ലൈനിന്‍റെ
വാട്സാപ്പ് നമ്പര്‍. സംശയം തോന്നുന്ന സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഈ നമ്പറിലേക്ക് അയക്കാം.

വാര്‍ത്ത തെറ്റാണെങ്കില്‍ തെറ്റ് എന്നും, അല്ല, എങ്കില്‍ തെറ്റാല്ലാത്ത വാര്‍ത്തയാണ് എന്നും ഈ സംവിധാനം മറുപടി നല്‍കും. വിവാദമുണ്ടാക്കുന്ന പ്രസ്ഥാവനയാണെങ്കില്‍ അത്തരത്തിലുള്ള മറുപടി വരും. ഡേറ്റാബേസില്‍ ഇല്ലാത്ത വിവരങ്ങളാണ് പ്രചരിക്കുന്നത് എങ്കില്‍ തങ്ങളുടെ പരിധിക്കുള്ളില്‍ വരുന്നതല്ല എന്ന മറുപടി സംവിധാനം നല്‍കും. ഇംഗ്ലിഷ് ഭാഷയ്ക്കു പുറമെ മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി എന്നീ ഭാഷകളിലും ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ ചോദിക്കാവുന്നതാണ്.

prp

Related posts

Leave a Reply

*