
തിരുവനന്തപുരം : മിശ്രവിവാഹ ദമ്ബതികള്‍ക്ക് സര്‍ക്കാരിന്റെ വക സേഫ് ഹോമുകള്‍ ഒരുങ്ങുന്നു . ദമ്ബതികള്‍ നേരിടുന്ന സാമൂഹികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സേഫ് ഹോമുകള്‍ തുറക്കുന്നത് .
മിശ്ര വിവാഹിതരായതിന്റെ പേരില്‍ വീടുകളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ അവഗണന നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് സേഫ് ഹോമുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു . സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ചാണ് എന്‍ജിഒകളുടെ സഹായത്തോടെ സേഫ് ഹോമുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് .
പത്ത് ദമ്ബതിമാര്‍ക്ക് ഒരു ഹോമില്‍ ഒരു വര്‍ഷം വരെ താമസിക്കാം . മാത്രമല്ല, ദമ്ബതിമാരെ സ്വയം പര്യാപ്തരാക്കുന്നതിനായി വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ പരിശീലനം ഹോമുകളില്‍ നല്‍കും.
