വയനാട്ടില്‍ കനത്ത മഴ; താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, രസിപ്പുഴ കരകവിഞ്ഞു

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കനത്തമഴ തുടരുന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

നടവയല്‍ നെയ്ക്കുപ്പ കോളനിയിലും പേരൂര്‍ കോളനിയിലും വെള്ളം കയറിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ രസിപ്പുഴ കരകവിഞ്ഞു.

ഇന്ന് വയനാട്ടില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വയനാട് കൂടാതെ ഇടുക്കിയും കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. മലയോരമേഖലകളില്‍ ശക്തമായമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

prp

Leave a Reply

*