വോഡഫോണ്‍-ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയയിലെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്രസര്‍ക്കാര്‍. എ.ജി.ആര്‍ കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുകക്ക് പകരമായി കേന്ദ്രസര്‍ക്കാറിന് ഓഹരികള്‍ കൈമാറാന്‍ കമ്ബനി തീരുമാനിച്ചതോടെയാണിത്.

വോഡഫോണ്‍ ഐഡിയയിലെ 35.8 ശതമാനം ഓഹരിയാണ് കേന്ദ്രസര്‍ക്കാറിന് കൈമാറുക.

കമ്ബനിയില്‍ വോഡഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരി പങ്കാളിത്തവും ഉണ്ടാവും. തിങ്കളാഴ്ച ബോര്‍ഡ് യോഗം ചേര്‍ന്നാണ് സര്‍ക്കാറിന് കൈമാറേണ്ട ഓഹരികളില്‍ അന്തിമ ധാരണയിലെത്തിയത്.

എ.ജി.ആറായി 58,254 കോടിയാണ് വോഡഫോണ്‍ ഐഡിയ നല്‍കേണ്ടത്. ഇത് 7,854 കോടിയാണ് ഇതുവരെ നല്‍കിയത്. കുടിശിക സമയത്തിന് നല്‍കാത്തതിന് പലിശയിനത്തില്‍ ഏകദേശം 16,000 കോടിയും കൊടുക്കണം. നേരത്തെ ടെലികോം മേഖലയിലെ സംരക്ഷിക്കാനായി പ്രത്യേക പാക്കേജ് അവതരിപ്പിച്ചിരുന്നു. ഈ പാക്കേജി​ന്‍റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

prp

Leave a Reply

*