
ഉത്തരാഖണ്ഡ്: കോവിഡ് വൈറസ് ലോകത്തിന് നല്‍കിയത് കൃഷ്ണ ഭഗവാന് ആണെന്ന ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സൂര്യകാന്ത് ധസ്മാനയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ രൂക്ഷവിമര്‍ശനം. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഒരു ചാനല്‍ ചര്‍ച്ചക്ക് ഇടെയായിരിന്നു വിവാദ പരാമര്‍ശം നടത്തിയത്.
‘കൊറോണ കൃഷ്ണ എന്നീ വാക്കുകള്‍ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തില്‍ നിന്നാണ്. അതിനാല്‍ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്.’ സൂര്യകാന്ത് ധസ്മാന പറഞ്ഞു. എന്നാല്‍ സനാതന ധര്‍മ്മത്തിനെതിരായോ കൃഷ്ണ ഭഗവാനെതിരായോ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.
