അതിശൈത്യത്തിലും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല, ലഡാക്കില്‍ നിന്ന് സൈനികര്‍ കണ്ണെടുക്കില്ല, അവശ്യസാധനങ്ങള്‍ സജ്ജമാക്കാനുള്ള തയ്യാറെടുപ്പില്‍ സൈന്യം

ഡല്‍ഹി: ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ലഡാക്കില്‍ പ്രകോപനം തുടരുന്നതിനിടയില്‍ ഇന്ത്യന്‍ സൈന്യം നീണ്ട ശൈത്യകാലത്തെ തരണം ചെയ്യാനുള്ള ഒരുക്കം തുടങ്ങി. തണുപ്പ് കാലത്ത് സൈനികര്‍ക്ക് അത്യാവശ്യമുള്ള വസ്ത്രങ്ങളും, മഞ്ഞുകൂടാരങ്ങളും നിര്‍മ്മിക്കുന്നവരെ കണ്ടെത്താന്‍ അമേരിക്ക, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ എംബസികളിലുള്ള പ്രതിരോധ സേനകളോട് ഇന്ത്യന്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

1984 ല്‍ സിയാച്ചിനില്‍ നടന്ന ഓപ്പറേഷന്‍ മേഘദൂതിന് ശേഷം, അതി ശൈത്യത്തെ അതിജീവിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നവയായിരുന്നു സൈനികര്‍ക്ക് നല്‍കിയിരുന്നത്. അതേസമയം ലഡാക്കില്‍ അടുത്തിടെ 35,000 സൈനികരെ കൂടി ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും, അടുത്ത വര്‍ഷം പി.എല്‍.എ ആക്രമണം നടത്താതിരിക്കാന്‍ പ്രത്യേക മേഖലകളില്‍ സൈനികര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് സൂചന.

prp

Leave a Reply

*