അതിതീവ്ര വൈറസ്​ മാരകമെന്ന്​; 30 ശതമാനം മരണനിരക്ക്​ ഉയര്‍ത്തിയേക്കാം

ലണ്ടന്‍: കൊറോണ വൈറസിന്‍റെ യു.കെ വകഭേദം മാരകമായേക്കാമെന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ മരണനിരക്ക്​ ഉയര്‍ത്തിയേക്കാം. യഥാര്‍ഥ വൈറസിനേക്കാള്‍ അതിവേഗം പടര്‍ന്നുപിടിക്കുകയാണിത്​. കണക്കുകള്‍ പ്രകാരം 30 ശതമാനം മുതല്‍ 70 ശതമാനം വരെ വേഗത്തില്‍ പടരുന്നതിന്​ സാധ്യതയു​െണ്ടന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടിലാണ്​ വകഭേദം സംഭവിച്ച കൊറോണ വൈറസ്​ ആദ്യം കണ്ടെത്തിയത്​. പിന്നീട്​ ഇന്ത്യ ഉള്‍​പ്പെടെ 50ഓളം രാജ്യങ്ങളിലേക്ക്​ ഇത്​ പടര്‍ന്നുപിടിക്കുകയായിരുന്നു.

ജനിതക മാറ്റം സംഭവിച്ച വൈറസ്​ മരണനിരക്ക്​ ഉയര്‍ത്തുമെന്ന്​ ഇംഗ്ലണ്ട്​ ചീഫ്​ ​സയന്‍റിഫിക്​ അഡ്വൈസര്‍ പാട്രിക്​ വെല്ലന്‍സ്​ പറഞ്ഞു. 60 വയസിന്​ മുകളില്‍ പ്രായമുള്ള ആയിരംപേരില്‍ യഥാര്‍ഥ കൊറോണ വൈറസ്​ ബാധിക്കുകയാണെങ്കില്‍ മരണസംഖ്യ പത്ത്​ ആയിരിക്കും. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച വൈറസാണെങ്കില്‍ 10 മുതല്‍ 14 വരെയാകും മര​ണമെന്ന്​ അദ്ദേഹം പറഞ്ഞു.

യഥാര്‍ഥ വൈറസിനേക്കാള്‍ 30 ശതമാനം അധികമാകും മരണനിരക്ക്​. മരണനിരക്ക്​ ഉയരാന്‍ ഇടയായാല്‍ രോഗവ്യാപനം ഇടയാകുമെന്ന ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Leave a Reply

*