വിരാട് കോഹ് ലി ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീന ശേഷിയുള്ള താരമാണെന്ന് ഗ്രേഗ് ചാപ്പല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ലോകക്രിക്കറ്റില്‍ തന്നെ ഇന്നുള്ളതില്‍ ഏറ്റവും സ്വാധീനശേഷിയുള്ള താരമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഇന്ത്യന്‍ കോച്ചുമായിരുന്ന ഗ്രേഗ് ചാപ്പല്‍.

കോഹ്ലി ശക്തമായ കാഴ്ചപാടുകള്‍ ഉള്ള വ്യക്തിയാണെന്നും അവ തുറന്നുപറയുന്നതില്‍ അദ്ദേഹം സന്തോഷവാനാണെന്നും ചാപ്പല്‍ പറയുന്നു. കോഹ്ലിയെപ്പോലൊരു താരം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യം കാണിക്കുന്നതിനെയും ചാപ്പല്‍ പ്രകീര്‍ത്തിച്ചു.

‘കോഹ് ലിക്ക് ടെസ്റ്റ് ക്രിക്കറ്റ് ഇഷ്ടമാണ്. അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കൂടുതല്‍ ആളുകള്‍ ടെസ്റ്റ് ഫോര്‍മാറ്റിനെ ഇഷ്ടപ്പെടാന്‍ കാരണമാകും. കാരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്’, ചാപ്പല്‍ പറഞ്ഞു. ഇന്ത്യന്‍ നായകന് ടെസ്റ്റ് മത്സരങ്ങളോട് താത്പര്യമില്ലെങ്കില്‍ അത് തീര്‍ച്ചയായും ആ ഫോര്‍മാറ്റിനോടുള്ള ആരാധകരുടെ ഇഷ്ടത്തെയും ബാധിക്കും.

വിരാടിന് ടെസ്റ്റ് ഇഷ്ടമാണ് അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീം ടെസ്റ്റ് മത്സരങ്ങള്‍ ഇനിയും തുടരുമെന്ന് ചാപ്പല്‍ അഭിപ്രാപ്പെട്ടു.

prp

Leave a Reply

*