സമ്മാനങ്ങള്‍ വേണ്ട, നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മതി; വൈറലായി വിവാഹ ക്ഷണക്കത്ത്‌

സൂററ്റ്: നരേന്ദ്രമോദിക്ക് വോട്ട് ചോദിച്ചുള്ള വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ നല്‍കേണ്ടന്നും പകരം 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് ചെയ്യൂ എന്നുമാണ് ക്ഷണക്കത്തിലുള്ളത്.

വധുവിന്‍റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്ഷണക്കത്ത് വാട്സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും  വൈറലായിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള മറ്റൊരു ക്ഷണക്കത്തും സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മോദികൊണ്ടു വന്ന പദ്ധതികള്‍ പരാമര്‍ശിച്ചുള്ള വിവാഹക്ഷണക്കത്തുകളും പുറത്തു വന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*