നടന്‍ വിജയ്ക്കെതിരെ ആദായ നികുതിവകുപ്പ്‌ ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ചെന്നൈ: നടന്‍ വിജയ്ക്കെതിരെ ആദായി നികുതി വകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ ചുമത്തിയല പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.201-2017 സാമ്ബത്തികവര്‍ഷത്തില്‍ തനിക്കു ലഭിച്ച 15 കോടി രൂപ അധികവരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം.

പുലി’ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം. ശിക്ഷാ നടപടി സമയബന്ധിതമാണെന്ന വിജയ് യുടെ വാദം അംഗീകരിച്ച്‌ ജഡ്ജി ഇടക്കാല വിലക്ക് അനുവദിച്ചു.

15 കോടി രൂപയുടെ അധികവരുമാനം വിജയ്‌ക്ക് ഉണ്ടായെന്നും പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 2016-17 മൂല്യനിര്‍ണയ വര്‍ഷവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് വിജയ് തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

2016-17 വര്‍ഷത്തെ പിഴ തുക ആവശ്യപ്പെട്ട് 2018 ഡിസംബര്‍ 11-ന് നല്‍കിയ നോട്ടീസ് സമയബന്ധിതമാണെന്നും അതിനാല്‍ അത് അസാധുവാണെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴത്തുക 2018 ജൂണ്‍ 30-ന് മുമ്ബ് ചുമത്തേണ്ടതാണെന്ന് വിജയിന്റെ അഭിഭാഷകന്‍ വാദിച്ചു.

prp

Leave a Reply

*