വിജയും ജ്യോതികയും ആറ്റ്ലി ചിത്രത്തില്‍ ഒന്നിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം ആറ്റ്ലി ചിത്രത്തിലൂടെ വിജയും ജ്യോതികയും  വീണ്ടും ഒരുമിച്ചെത്തുകയാണ്. ചിത്രത്തില്‍ വിജയുടെ നായികാ വേഷമാണോ ജ്യോതികക്കെന്നത് വ്യക്തമല്ല. അറ്റ്ലി സംവിധാനം ചെയ്യുന്ന വിജയ് 61 ലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. സമാന്തയും കാജലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  പൂര്‍ണമായും അമേരിക്കയിലാണ് വിജയ് 61 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ചിത്രീകരിക്കുക. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്  എ ആര്‍ റഹ്മാനാണ്. ഇതിന് മുമ്പ് വിജയ്- ആറ്റ്ലി ഒത്ത് ചേര്‍ന്നത്‌ തെരി എന്ന ചിത്രത്തിലായിരുന്നു. തെരി ഹിറ്റായതോടെ വീണ്ടും ഒരു ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

prp

Leave a Reply

*