കോവിഡ് പോരാളികളെ ആദരിച്ച്‌ സൈന്യം; നന്ദി അറിയിച്ച്‌ ഗ്രാമവാസികള്‍

ശ്രീനഗര്‍ : കോവിഡിനെതിരെ ഒന്നിച്ച്‌ പോരാടാനൊരുങ്ങി സൈന്യവു പൂഞ്ച് ഗ്രാമവാസികളും. കോവിഡ് പോരാളികളെ ആദരിക്കാന്‍ സൈന്യം സംഘടിപ്പിച്ച പരിപാടിയിലാണ് മഹാമാരിക്കെതിരെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞ എടുത്തത്.

സൈന്യത്തിന്റെ നീക്കത്തെ അഭിനന്ദിച്ച്‌ ഗാമത്തലവനായ മൊഹമ്മദ് ജമീല്‍ രംഗത്തെത്തിയിരുന്നു. സൈന്യത്തോട് നന്ദി അറിയിച്ച അദ്ദേഹം ഇത്തരം പരിപാടികള്‍ തുടര്‍ന്നും നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കോവിഡിനെ അതിജീവിക്കാന്‍ ഐക്യവും ദൃഢതയും ആവശ്യമായതിനാലാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സൈന്യം വ്യക്തമാക്കി. ഇത് വലിയ മാറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

prp

Leave a Reply

*