
ആലപ്പുഴ: എസ്.എന്‍.ഡി.പി യൂണിയന് സെക്രട്ടറി കെ കെ മഹേശന് അവസാനം എഴുതിയ ആത്മഹത്യാ കുറിപ്പ് പുറത്ത്. തൂങ്ങി മരിച്ച യൂണിയന് ഓഫീസ് മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശന്റേയും കെ എല്‍ അശോകന്റേയും പേര് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തന്റെ ജീവിതം വെള്ളാപ്പള്ളി നടേശനും അശോകനുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന് നേതാക്കന്മാര്ക്ക് വേണ്ടി ഹോമിക്കുന്നു എന്ന് കുറിപ്പിലുണ്ട്.
മഹേശന്റെ ആത്മഹത്യയില്‍ പൊലിസ് അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മഹേശന്റെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് പൊലീസിന് വ്യഗ്രതയെന്ന് കുടുംബം ആരോപിച്ചിരുന്നു.

