ജയസൂര്യ ചിത്രം വെള്ളം ഓ.ടി.ടി റിലീസിനോ? മറുപടിയുമായി സംവിധായകന്‍‌

പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന വെള്ളം ഓ.ടി.ടി റിലീസിനെത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍. ഏപ്രിലില്‍ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. കോവിഡും ലോക്ഡൗണും കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍’ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയും പ്രജേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണെന്നും കോവിഡില്‍ നിന്ന് കരകയറി, തിരിച്ചു വരുമ്ബോള്‍ തീയറ്ററില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനമെന്നും പ്രജേഷ് വ്യക്തമാക്കുന്നു

പ്രജേഷിന്‍‌റെ കുറിപ്പ് വായിക്കാം …

വെള്ളത്തെക്കുറിച്ച്‌ എന്നും ചോദിക്കുന്നവരോടാണ്. വെള്ളം എന്തായി? എന്നാണ് റിലീസ്? ഒ.ടി.ടി നോക്കുന്നുണ്ടോ? എന്നും അന്വേഷിക്കുന്ന സുഹൃത്തുക്കളേ, സിനിമാ പ്രേമികളേ. നിങ്ങളുടെ ചോദ്യം തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. ക്യാപ്റ്റന് ശേഷം ജയേട്ടനുമൊത്ത് വെള്ളം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഈ സ്നേഹം അനുഭവിച്ചറിയുന്നതാണ്.

പോസ്റ്ററും ടീസറും അനന്യക്കുട്ടിയുടെ പുലരിയില്‍ അച്ഛന്‍ പാട്ടും പുറത്തു വിട്ടപ്പോഴും എല്ലാം നിങ്ങള്‍ നെഞ്ചേറ്റിയതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഏപ്രിലില്‍ വിഷു ചിത്രമായി റിലീസ് ചെയ്യാനിരുന്നതാണ് വെള്ളം. മറ്റെല്ലാ മേഖലയിലും എന്ന പോലെ കൊവിഡും ലോക്ഡൗണും വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നു തുടങ്ങിയിട്ടുണ്ടല്ലോ. തീയറ്ററുകളും ഉടന്‍ തന്നെ തുറക്കുമെന്നാണ് പ്രതീക്ഷ. സിനിമയും വിനോദവും നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. ശുഭവാര്‍ത്തക്കായി കാത്തിരിക്കുകയാണ് മറ്റ് ഏതൊരു സിനിമാ പ്രവര്‍ത്തകനെയും സിനിമാ പ്രേമിയെയും പോലെ.

കാര്യത്തിലേക്ക് വരാം. വെള്ളം അവസാന മിനുക്കു പണിയും കഴിഞ്ഞിരിക്കുകയാണ്. കോവിഡില്‍ നിന്ന് കരകയറി, തിരിച്ചു വരുമ്ബോള്‍, വെള്ളം തീയറ്ററില്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്‍റെ തീരുമാനം. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് വെള്ളം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ചെയ്ത സിനിമ യായതിനാല്‍,തീയറ്റര്‍ എക്സിപീരിയന്‍സ് ഗംഭീരമാകുമെന്നാണ് വ്യക്തിപരമായി എനിക്ക് തരാനാവുന്ന ഉറപ്പ്. പ്രിയ പ്രേക്ഷകരും സുഹൃത്തുക്കളും കാത്തിരിക്കുമല്ലോ. എല്ലാവരും സുരക്ഷിതരായിരിക്കുക എന്നതാണല്ലോ പ്രധാനം. കൂടുതല്‍ ശുഭ വാര്‍ത്തകള്‍ ഉടന്‍.

സ്നേഹപൂര്‍വം
വെള്ളം ടീമിന് വേണ്ടി
ജി. പ്രജേഷ് സെന്‍

prp

Leave a Reply

*