കൊല്ലം: പണംവെച്ച് ചീട്ടു കളിക്കുന്ന സംഘത്തെ പിടികൂടി. ഒമ്ബത് പേരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തി നാല്‍പ്പത്തി മൂവായിരത്തി അറുനൂറ് രൂപയും രണ്ടു ബൈക്കുകളും പോലീസ് പിടിച്ചെടുത്തു.വെളിനല്ലൂര്‍ പിറവന്തോട് ചരുവിള പുത്തന്‍വീട്ടില്‍ നസിര്‍ (38 വയസ് ). ഇളമാട് കാരാളിക്കോണം അക്കരവിള വീട്ടില്‍ ഷജീര്‍ (37 വയസ് ) കുരിയോട് ലിജോ ഭവനില്‍ ലിജു (36 വയസ്) ഇളമാട് കാരാളിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ ഷൈജു ( 37 വയസ്) ഇളമാട് കാരളിക്കൊണം ചരുവിള പുത്തന്‍വീട്ടില്‍ ഷഫീക് ( 35 വയസ്) , വെളിനല്ലൂര്‍ വട്ടപ്പാറ ആലുവിള വീട്ടില്‍ അനീസ് (35 വയസ്) വെളിനല്ലൂര്‍ വട്ടപ്പാറ അനസ് മന്‍സില്‍ അന്‍സാരി (30 വയസ്) വെളിനല്ലൂര്‍ വട്ടപ്പാറ പെരുംപുരം പറങ്കിമാംവിള വീട്ടില്‍ നാസര്‍ (60 വയസ്) ഇളമാട് കാരാളിക്കോണം അസംകോണം വീട്ടില്‍ നൗഷാദ് (45 വയസ്) എന്നിവരാണ് അറസ്റ്റിലായത്.
ഇളമാട് തോട്ടത്തറ പാലത്തിനു സമീപമുള്ള തങ്കച്ചന്റെ വീട്ടുമുറ്റത്ത് വരാന്തയിലിരുന്നാണ് ചീട്ടുകളി നടന്നിരുന്നത്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടയമംഗലം എസ് എച്ച് ഒ. ബിജു വി യുടെ നേതൃത്വത്തില്‍ എസ് ഐ മോനിഷ് എസ് ഐ സലിം സി പി ഒ മാരായ അന്‍സിലാല്‍ അരുണ്‍ അനീഷ് ഹോംഗാര്‍ഡ് മാരായ സജിത്ത് മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത പണവും വാഹനങ്ങളും കോടതിക്ക് കൈമാറി.
മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാന്‍; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു
ലപ്പുള്ളിയില് മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് (Mother killed Three year old son) സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീര്‍ – ആസിയ ദമ്ബതികളുടെ മകന് മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത് (Murder). കേസില്‍ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണെന്ന് ആസിയ മൊഴി നല്‍കിയത്. ഒരു വര്‍ഷത്തോളമായി ആസിയയും ഭര്‍ത്താവ് മുഹമ്മദ് ഷമീറും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞതോടെ മറ്റൊരാളുമായി ആസിയ സൗഹൃദത്തിലായി.
–പാലക്കാട്ടെ മൂന്ന് വയസ്സുകാരന്റെ മരണം കൊലപാതകം; ശ്വാസംമുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റില്‍
എന്നാല്‍ കുഞ്ഞുള്ള വിവരം ഇവര്‍ സുഹൃത്തിനോട് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ആസിയയ്ക്ക് കുഞ്ഞുള്ള വിവരം സുഹൃത്ത് അറിഞ്ഞതോടെ തര്‍ക്കമായതായി പൊലീസ് പറയുന്നു. സുഹൃത്ത് തന്നില്‍ നിന്ന് അകലുന്നു എന്ന് കണ്ടതോടെ അതിന് കാരണക്കാരന്‍ കുഞ്ഞാണെന്ന് പറഞ്ഞ് ആസിയ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന് നല്കിയ മൊഴി.

