ആള്‍ത്താര ബാലന്‍മാരെ പീഡിപ്പിച്ചു; പ്രതി വത്തിക്കാന്‍ കര്‍ദ്ദിനാള്‍

സിഡ്‌നി: കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ വത്തിക്കാന്‍ കര്‍ദ്ദിനാള്‍ അറസ്റ്റില്‍. കൊച്ചു ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് വത്തിക്കാന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ്‌
പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരെയാണ് ജോര്‍ജ്ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്.

1996 ല്‍ മെല്‍ബണില്‍ ആര്‍ച്ച് ബിഷപ്പായിരിക്കെ സെന്‍റ് പാട്രിക് കത്തീഡ്രലില്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം പതിമൂന്ന് വയസ്സുള്ള ആള്‍ത്താര ബാലകരെ ജോര്‍ജ്ജ് പെല്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 2018 ഡിസംബര്‍ 11 നാണ് വിധി പുറപ്പെടുവിച്ചത്. വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കര്‍ദ്ദിനാളാണ് ജോര്‍ജ്ജ് പെല്‍.

prp

Related posts

Leave a Reply

*