വിദേശ വനിതകളെ ആക്രമിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകളെ ആക്രമിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്തത് ഇടവ സ്വദേശി മഹേഷിനെയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഇയാള്‍, തിരുവമ്ബാടി ബീച്ചില്‍ സായാഹ്ന സവാരിക്കിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശികളായ വിദേശ വനിതകളെ ആക്രമിച്ചത്. പ്രതി യുവതികളോട് അസഭ്യം പറയുകയും ശരീരത്തില്‍ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദേശ വനിതകള്‍ കഴിഞ്ഞ എട്ട് മാസമായി ഇവിടെയാണ് താമസം.

നേരത്തെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മുംബൈ സ്വദേശിനിക്ക് നേരെയും അതിക്രമം നടന്നിരുന്നു. പ്രതിയെ പിടികൂടിയത് വിദേശ വനിതകള്‍ നല്‍കിയ സൂചന അനുസരിച്ചാണ്. കൂടാതെ ഇയാളെ ചോദ്യം ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. യുവതികളെ ഇയാള്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് ഇടപെട്ടാണ് നടപടിയെടുത്തത്. വനിതകള്‍ പരാതി നല്‍കിയിരിക്കുന്നത് വര്‍ക്കല പൊലീസ് സ്റ്റേഷനിലാണ്.

prp

Leave a Reply

*