കൈക്കുഴിയിലെ കറുപ്പകറ്റാന്‍ എളുപ്പവഴികള്‍

കൈക്കുഴിയിലെ കറുപ്പ് കാരണം പലപ്പോഴും ഇഷ്മുള്ള സ്ലീവ്‌ലെസ്സ്വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടില്ലേ. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ പേടിയ്ക്കണ്ട. പലപ്പോഴും പല തരത്തിലുള്ള ഷേവിംഗ് ക്രീമുകള്‍ മറ്റ് പല തരത്തിലുള്ള കോസ്‌മെറ്റിക് ക്രീമുകള്‍ എന്നിവയുടെ ഉപയോഗമാണ് കൈക്കുഴയിലെ കറുപ്പിന്റെ പ്രധാന കാരണം. ചിലരില്‍ എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇത് മാറാന്‍ പോകുന്നില്ല എന്നതാണ്.

എന്നാല്‍ ഇനി മുതല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ദോഷം സംഭവിയ്ക്കാതെ തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം. പ്രകൃതി ദത്തമായ രീതിയില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങളെ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.

നാരങ്ങ ഉപയോഗിക്കാം

കറുപ്പ് നിറമുള്ള ഭാഗത്ത് നാരങ്ങയുടെ ചെറിയ കഷ്ണം എടുത്ത് ഉരസുക. അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയുക.

വെള്ളരിക്ക ഉപയോഗിക്കാം

വെള്ളരിയ്ക്ക ഉപയോഗിച്ചും ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണം നടത്താം. വെള്ളരിയ്ക്കയുടെ ഒരു ചെറിയ കഷ്ണമോ ചെറുതായി നുറുക്കിയത ഉപയോഗിച്ച് നിറവ്യത്യാസമുള്ള സ്ഥലത്ത് ഉരസുക. ഇതും നിറം വര്‍ദ്ധിക്കാനും കറുപ്പ് നിറം പോവാനും സഹായിക്കും.

നാരങ്ങാ നീരും തേനും

നാരങ്ങാ നീരും തേനും ഇതുപോലെ തന്നെ കൈക്കുഴയിലെ കറുപ്പു മാറ്റാന്‍ സഹായിക്കുന്നതില്‍ പ്രധാനിയാണ്. നാരങ്ങാ നീരും തേനും തുല്യ അളവില്‍ എടുത്ത് കൈക്കുഴയില്‍ പുരട്ടുക. ഇത് 10 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

തേനും തൈരും

തേനും തൈരും മിക്‌സ് ചെയ്ത് പുരട്ടുക. ഇതും കറുപ്പകറ്റാന്‍ സഹായിക്കുന്നു. തൈനും തൈരും തുല്യ അളവില്‍ എടുത്ത് കൈക്കുഴയില്‍ പുരട്ടുക. ഇത് പത്ത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.

prp

Leave a Reply

*